April 27, 2024

യു.ഡി.എഫ് പ്രതിഷേധ ജാഥക്ക് ചൂരൽമലയിൽ തുടക്കം

0
Img 20221204 Wa00032.jpg
കൽപ്പറ്റ:പിന്നാക്ക ജില്ലയായ വയനാടിനോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവഗണന അവസാനിപ്പിക്കണമെന്ന് ഡി. സി. സി പ്രസിഡന്റ് എന്‍. ഡി. അപ്പച്ചന്‍ ആവശ്യപ്പെട്ടു. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വയനാടിനോടുള്ള അവഗണനക്കെതിരെ കല്‍പറ്റ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷേധജാഥ ചൂരല്‍മലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ചുരം റോഡിനെ ബൈപ്പാസ് നിര്‍മ്മിച്ചാല്‍ മാത്രമേ ചുരത്തിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ട മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളജ് സ്ഥാപിക്കണം. ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലക്കാണ് മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ല ആശുപത്രിക്ക് അനുവദിച്ച പണം കൊണ്ടുള്ള കെട്ടിടം മാത്രമാണ് മാനന്തവാടിയില്‍ നിര്‍മിക്കുന്നത്. മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ ഒരു ചില്ലിക്കാശ് പോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ടി. കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എം. എല്‍. എ, റസാക്ക് കല്‍പറ്റ, പി.പി. ആലി, അഡ്വ. ടി. ജെ. ഐസക്, വി.എ മജീദ്, മാണി ഫ്രാന്‍സിസ്, എം. എ. ജോസഫ്, ഒ. വി. അപ്പച്ചന്‍, യഹ്യഖാന്‍ തലക്കല്‍, പോള്‍സണ്‍ കൂവക്കല്‍, ടി. ഹംസ, ബി. സുരേഷ് ബാബു നജീബ് പിണങ്ങോട്, എന്‍.കെ. സുകുമാരന്‍, രാം കുമാര്‍. എ.സി. കെ നൂര്‍ദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *