November 7, 2026

പുൽപ്പള്ളി വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു

0
IMG-20221205-WA00522.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: പുല്‍പ്പളളി വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചയാള്‍ മരിച്ചു.കോക്കാപ്പള്ളിയില്‍ സജിയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറേമുക്കാലോടെ പെരിക്കല്ലൂര്‍ കടവിന് സമീപത്തെ പാതയോരത്താണ് പരിക്കുകളോടെ പോലീസ് പട്രോളിങ്ങിനിടയിൽ സജിയെ കണ്ടെത്തിയത്. പോലീസ് ഉടനെ നാട്ടുകാരുടെ സഹായത്തോടെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂ . ഭാര്യ: ശ്രീലത. മക്കള്‍: അനീഷ്, പരേതരായ സനീഷ്, ബിനീഷ്. മരുമകള്‍: ആര്‍ച്ച. സംസ്‌കാരം ചൊവ്വാഴ്ച 10 മണിക്ക് പട്ടാണികൂപ്പ് സെയ്ന്റ് മേരീസ് സുനോറോ പള്ളിയില്‍.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *