August 8, 2026

നിയന്ത്രണം വിട്ട ടിപ്പർ കടയിലേക്ക് ഇടിച്ചുകയറി:തലനാരിഴക്ക് കടയുടമ രക്ഷപ്പെട്ടു

0
IMG_20221206_151317.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: നിയന്ത്രണം വിട്ട ടിപ്പർ കടയിലേക്ക് ഇടിച്ചുകയറി.കാപ്പുഞ്ചാല്‍ ഹെല്‍ത്ത് സെന്ററിന് സമീപം പ്രധാന റോഡരികിലെ പലചരക്ക് കടയില്‍ ഇന്ന് രാവിലെയാണ് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാഞ്ഞ് കയറിയത്. തലനാരിഴക്കാണ്‌ കടയുടമ രക്ഷപ്പെട്ടത്. കടയിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന മേലെ ആലത്ത് വിശ്വനാഥന്‍, തെക്കുംഞ്ചാല്‍ ബഷീര്‍ എന്നിവര്‍ ഇടിയുടെ ആഘാതത്തില്‍ മറ്റൊരു വശത്തെക്ക് തെറിച്ച് വീണതിനാൽ വന്‍ ദുരന്തം ഒഴിവായി. പനമരത്ത് നിന്നും മാനന്തവാടിയിലെക്ക് പോകുന്ന കെഎസ്ആര്‍ട്ടിസി ബസ് ടിപ്പറിന്റെ പുറകില്‍ ഇടിച്ചതാണ് ടിപ്പര്‍ നിയന്ത്രണം വിടാന്‍ കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *