August 7, 2026

സ്റ്റേജിൽ നിന്ന് ആണി തറച്ചിട്ടും നർത്തനമാടി അനന്യ

0
IMG-20221207-WA00482.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഭരതനാട്യ മത്സരത്തിനിടെ മത്സരാർത്ഥിയുടെ കാലിൽ ആണി തറച്ചു. ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിനിടെയാണ് കണിയാമ്പറ്റ ഗവ എച്ച് എസ് എസിലെ അനന്യ ദിപീഷിൻ്റെ കാലിൽ ആണി തറച്ചത്. ആണി തറച്ചതിന് ശേഷവും വേദനവക വെക്കാതെ ഭരതനാട്യം പൂർത്തിയാക്കി. പിന്നീട് പോലീസ് വാഹനത്തിൽ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. തന്റെ കാലിൽ തറച്ചത് സ്റ്റേജിലെ ആണിയാണെന്നാണ് കുട്ടിയുടെ ആരോപണം. എന്നാൽ കുട്ടിയുടെ ചമയവുമായി ബന്ധപ്പെട്ട ആണിയാകാം തറച്ചതെന്നും, വേദിയിൽ നിന്ന് ആണി തറക്കാൻ സാധ്യതയില്ലെന്നും സംഘാടകർ പറഞ്ഞു. അപ്പീൽ നൽകാൻ തയ്യാറാവുകയാണ് കുട്ടിയുമായി ബന്ധപ്പെട്ടവർ.അനന്യ രണ്ട് വർഷം മുമ്പ് കുച്ചുപ്പുടിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *