June 26, 2026

കലോത്സവേദിയിൽ വിഭവ സമൃദ്ധ സദ്യയൊരുക്കി രാജൻ

0
IMG-20221208-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : കലോത്സവ വേദികളിൽ ഒൻപത് വർഷമായി സദ്യയൊരുക്കി രാജൻ കോഴിക്കോട്. നിരവധി കലോത്സവ വേദികളിൽ നളപാചകവുമായി ജൈത്ര യാത്ര തുടർകയാണ് രാജനിന്ന്.മാനന്തവാടി കലോത്സവത്തിനും 
സ്വാദേറും വിഭവങ്ങൾ തന്നെയാണ് രാജൻ തയ്യാറാക്കിയിരിക്കുന്നത്.
ഉപ്പേരി, അവിയൽ, സാമ്പാർ, രസം, ശർക്കര ഉപ്പേരി വറുത്ത ഉപ്പേരി, വെജ് കുറുമ, കൂട്ടുകറി, നെയ് പായസം, തോരൻ, വിവിധ അച്ചാറുകൾ എന്നിവ കൂട്ടിയുള്ള ചോറും കറികളുമൊക്കെ രാജൻ മാനന്തവാടി കലോത്സവത്തിൽ രുചികരമായി വിളമ്പിയത്.രാജനെ പാചകത്തിൽ സഹായിക്കാൻ രാജേഷ്, മനോജ്‌, ദിലീപൻ, ലത്തീഫ്, ഗിരീഷ് എന്നിവരുമുണ്ട്. രാജൻ തയ്യാറാക്കുന്ന സദ്യ വിളബുന്നതിന് സ്കൂൾ അദ്ധ്യാപകർ, രക്ഷിതാക്കൾ, എൻ. .എസ്. എസ് വളണ്ടിയേർസ്, ടി. ടി. സി വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണവുമുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *