കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ കോഴിക്കോട് – വയനാട് സംയുക്ത ജില്ലാ സമ്മേളനം

കല്‍പ്പറ്റ:- കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ എം സി എസ് എ) കോഴിക്കോട് – വയനാട് സംയുക്ത ജില്ലാ സമ്മേളനം ഗ്രീന്‍ ഗേയ്റ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു അഡ്വ: ടി സിദ്ധിഖ് എം.എല്‍ എ – ഉദ്ഘാടനം ചെയ്തു. സെമിനാര്‍ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍ എ നിര്‍വഹിച്ചു. ,കേരളത്തില്‍ നടക്കുന്നത് മാഫിയകളുടെ ഭരണമാണെന്നും , ലഹരി ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കാനോ , വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ സര്‍ക്കാറിന് ആകുന്നില്ലെന്നും കെ എം സി എസ് എ കോഴിക്കോട് വയനാട് സംയുക്ത സമ്മേളനത്തില്‍ ടി സിദ്ധിഖ് എം.എല്‍ എ പറഞ്ഞു. തടഞ്ഞുവച്ച ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുക്കുക, മെഡിസെപ്പ് പദ്ധതി അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമ്മേളനം. കെ.എം.സി എസ് എ സംസ്ഥാന പ്രസിഡന്റ് പി.ഐ ജേക്കബ് സണ്‍, സ്ഥസ്ഥാന സെക്രട്ടറി എം. വസന്തന്‍ , സ്വാഗതം രാമന്‍ വെണ്ടോല്‍, അധ്യക്ഷന്‍ സലാം കല്‍പ്പറ്റ , എന്‍. ശരത് കുമാര്‍ , യു. അശോകന്‍ , ആര്‍.വി.ഹരീഷ്, വി.ടി. ഷാനവാസ്, എം സുധാകരന്‍, ഗില്‍ബോയ് ഫെര്‍ണാണ്ടസ്, പി.ജെസീല, പി.സുധി കുമാര്‍ , കൃഷ്ണന്‍ മുണ്ടിയാല്‍ തറ, ലിജി ജോണ്‍സണ്‍ , സി. മനോജ്, കെ.എ.രാജേഷ്, പി.പി. സജു , സി.കെ.രജിത്ത് കുമാര്‍ ,രത്‌ന വല്ലി ടീച്ചര്‍, ജേക്കബ് സെബാസ്റ്റ്യന്‍, രാധാ രവീന്ദ്രന്‍ , മൊയ്തീന്‍ കുട്ടി, മോബിഷ് , ടി.ആര്‍.സുരേന്ദ്രന്‍, ജേക്കബ് ജോര്‍ജ് , എന്നിവര്‍ സംസാരിച്ചു.



Leave a Reply