April 25, 2024

മിനി തൊഴിൽ മേള നടത്തി

0
Img 20221210 Wa00552.jpg
മാനന്തവാടി : ജില്ലയിലെ അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ നിയുക്തി മിനി തൊഴിൽ മേള നടത്തി. മാനന്തവാടി ന്യുമാൻസ് കോളേജിൽ നടത്തിയ തൊഴിൽ മേള ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊഴിൽ എന്നത് അവിഭാജ്യ ഘടകമാണെന്നും 5 ലക്ഷം ഉദ്യോഗാർഥികൾക്ക് സർക്കാർ, സർക്കാർ ഇതര മേഖലകളിൽ തൊഴിൽ ലഭ്യമാക്കുക എന്നുള്ളതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. 812 ഉദ്യോഗാർഥികളും 20 ജില്ലയിലും പുറത്തുമുള്ള സ്വകാര്യ മേഖലയിലെ ഉദ്യോഗദായകരുമാണ് മേളയിൽ പങ്കെടുത്തത്. 150 പേർക്ക് മേളയിലൂടെ നേരിട്ട് നിയമനം ലഭിച്ചു. 309 ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്തു.വാർഡ് കൗൺസിലർ ബി.ഡി അരുൺ കുമാർ, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ കെ. ആലിക്കോയ, എംപ്ലോയ്മെൻ്റ് ഓഫീസർമാരായ എൻ അജിത്ത് ജോൺ, ഇ മനോജ്, ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ ബിജു അഗസ്റ്റിൻ , കോളേജ് പ്രിൻസിപ്പാൾ ഫാ. ജസ്റ്റിൻ മൂന്നാനാൽ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *