April 20, 2024

സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി പൊതു സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്താൻ തയാറാകണം: കെ.ഇ.വിനയൻ

0
Img 20221213 162013.jpg
മീനങ്ങാടി: ജീവനക്കാരുടെ ആനുകൂല്യങ്ങൾ ചോദിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി പറയുന്നവർ സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി പൊതു സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്താൻ തയാറാകണമെന്ന് കെ.പി.സി.സി. എക്സി മെമ്പർ കെ.ഇ.വിനയൻ ആവശ്യപ്പെട്ടു. മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കാനും, പുതിയ കാറുകൾ വാങ്ങാനും, സ്വന്തക്കാർക്ക് വേണ്ടി കേസ്സു നടത്താനും സർക്കാർ പണം ചെലവാക്കുന്നവർ സാമ്പത്തിക പ്രതിസന്ധി നിരത്തുന്നത് ഇരട്ടതാപ്പാണെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ മീനങ്ങാടിയിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. വി.ആർ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക, കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. കെ.ടിഷാജി, വി.ജി ജഗദൻ, ഗ്രഹൻ പി.തോമസ്, സജി ജോൺ, ടി.അജിത്ത്കുമാർ, സി.ജി.ഷിബു, സി.കെ ജിതേഷ്, എം.ജി.അനിൽകുമാർ, എ.സുഭാഷ്, റനീഷ് ജോർജ്ജ്, കൊച്ചുത്രേസ്യ, എച്ച്.ജഫേറ, ഷാജി ചിറക്കൊല്ലി, എൻ.ടി.രാജീവ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ലൈജു ചാക്കോ, എൻ.വി. അഗസ്റ്റിൻ, സിനീഷ് ജോസഫ്, പി.അനുരാഗ്, എ ധന്യ, ശരത് ശശിധരൻ, ബി.സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *