April 18, 2024

പിണങ്ങോട് സ്‌കൂള്‍ ജൈവ വൈവിധ്യ പാര്‍ക്ക് പച്ചക്കറി വിളവെടുപ്പ് നടത്തി

0
Img 20221214 090838.jpg
പിണങ്ങോട്: ജി.യു.പി സ്‌കൂള്‍ പിണങ്ങോട് ജൈവ വൈവിധ്യ പാര്‍ക്കിലെ പച്ചക്കറി വിളവെടുപ്പ് നടത്തി. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി ഉദ്ഘാടനം ചെയ്തു. പൊഴുതന കൃഷി ഓഫീസര്‍ സി വിമല്‍ മുഖ്യാഥിതിയായിരുന്നു. ഹെഡ് മാസ്റ്റര്‍ എം.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പച്ചക്കറി തോട്ടം ഒരുക്കണമെന്ന നിര്‍ദേശം വരുന്നതിനുമുമ്പ് തന്നെ പിണങ്ങോട് സ്‌കൂളില്‍ പച്ചക്കറി തോട്ടം ഒരുക്കിയിട്ടുണ്ട്. അധ്യാപകരും കുട്ടികളും അടങ്ങുന്ന ഒരു സംഘം ഇതിന്റെ മേല്‍നോട്ടവും പരിപാലനവും നടത്തുന്നു. തക്കാളി, വഴുതിന, കാബേജ്, കോളിഫ്‌ളവര്‍, മുളക്, ചീര, വാഴ തുടങ്ങിയ വിവിധയിനം പച്ചക്കറി ഇനങ്ങള്‍ സ്‌കൂളില്‍ നട്ട് വളര്‍ത്തുന്നുണ്ട്.
പി.ടി.എ പ്രസിഡന്റ് കെ ജറീഷ് അംഗങ്ങളായ എ.കെ ഗോവിന്ദന്‍, ഷീന കെ.പി, ഷാഹിന.പി, നിമിഷ ജി.ബി സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി വി. അബ്ദുറഹീം സ്വാഗതവും എ. അഷ്‌റഫ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *