June 6, 2026

മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നു

0
IMG_20221222_145712.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മുസ്ലിം മത സംഘടനകളുടെ ആഭിമുഖ്യത്തിൽ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നു.സുന്നി ( എ പി, സമസ്ത ) ജമാഅത്തെ ഇസ്ലാമി, മുജാഹിദ് (വിസ്ഡം),തബ് ലീഗ് സംഘടനകളെ പ്രതിനിധികരിച്ച് യഥാക്രമം ജമാലുദ്ധീൻ സഅദി, മുനീർ ദാരിമി, ബ്രാൻ  അലി  സെയ്തുകുടുവ, അഷറഫ് മാസ്, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. ബഫർ സോൺ വിഷയത്തിൽ കരുതൽ മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. യുവജനങ്ങളെ വഴിതെറ്റിക്കുന്ന ലഹരി ഉപയോഗത്തിനും വിൽപനക്കമെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കുടുംബവും രക്ഷിതാക്കളും മക്കളുടെ കാര്യത്തിൽ പ്രത്യേകം 
ജാഗ്രതയുള്ളവരായിരിക്കണമെന്നും കൂട്ടായ്മ ആഹ്വാനം ചെയ്തു.ചെയർമാനായി അലി ബ്രാൻ കൺവീനർ സെയ്ത് കുടുവ ട്രഷറർ ജലീൽ ഫൈസിയെയും വൈസ് ചെയർമാൻമാരായി റഫീഖ് വെള്ളമുണ്ട മുനീർ ദാരിമി  ജോയിൻ കൺവീനർമാരായി ജമാലുദ്ദീൻ സഅദി  ഷാനവാസ് എക്സിക്യൂട്ടീവ് കമ്മിററി മെമ്പർ മാരായി ഉസ്മാൻ വള്ളിക്കാട്ട്  മുഹമ്മദ് അഷറഫ്     മുഹമൂദ് ഷീൻ. അഷ്കർ ചെറ്റപ്പാലം എന്നിവരെയും തെരഞ്ഞെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *