August 7, 2026

സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു

0
IMG-20221224-WA00562.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി:വൈത്തിരി കോളിച്ചാലില്‍ പുതുതായി നിര്‍മ്മിച്ച സാംസ്‌കാരിക നിലയം മുന്‍ എം.എല്‍.എയും കേരള സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 13,70,000 രൂപ ഉപയോഗിച്ചാണ് സാസ്‌കാരിക നിലയം നിര്‍മ്മിച്ചത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി. ഉഷാകുമാരി, എല്‍സി ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എന്‍.ഒ ദേവസി, ഡോളി ജോസ്, ജോഷി വര്‍ഗ്ഗീസ്, ഒ. ജിനിഷ, രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികളായ പി. ആലി, ഇ.പി അബ്ദുള്ള സഖാഫി, സി. യൂസഫ്, സി. ഹുസൈന്‍, പി.കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *