October 11, 2024

ഐഡിയൽ സ്നേഹഗിരി വാർഷികാഘോഷം

0
Img 20221224 Wa00552.jpg

സുൽത്താൻ ബത്തേരി : ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കന്ററി സ്കൂൾ മുപ്പത്തിമൂന്നാമത് വാർഷികാഘോഷം വ്യത്യസ്തമായ ഉദ്ഘാടനത്താൽ ശ്രദ്ദേയമായി.
ഉജ്ജ്വല ബാല്യം അവാർഡ് ജേതാവ് നന്ദനയും പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് ഖൈസും വിദ്യാർത്ഥികളായ മുഹമ്മദ് ഹാഷിം, ഫവാസ് മെഹറാൻ എന്നിവരും ചേർന്ന് 33 വർണ്ണബലൂണുകൾ പറത്തിയായിരുന്നു ഉദ്ഘാടനം.
വീൽചെയറിലിരുന്നുള്ള നന്ദനയുടെ നൃത്തവും ഉദ്ഘടനത്തിന് മാറ്റ് കൂട്ടി.
ഐഡിയൽ എഡുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ എം.കെ മുഹമ്മദലി സാഹിബ് വാർഷിക സന്ദേശം നൽകി. സ്കൂൾ മാനേജർ സി കെ സമീർ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൾ ഷമീർ ഗസ്സാലി സ്വാഗതവും കൺവീനർ റിൻസി മാത്യു നന്ദിയും പറഞ്ഞു.
ഐ.സി ബാലകൃഷ്ണൻ എം.എൽ എ,
മുനിസിപ്പൽ ചെയർമാൻ ടി കെ രമേശ്,ഡോ. ജിതേന്ദ്രനാഥ്,
പി.ടി.എ പ്രസിണ്ടന്റ് ഡോ.ഷാജി വട്ടോളി പ്പുരക്കൽ,മദർ പി.ടി.എ പ്രസിണ്ടന്റ് ധന്യ സുനിൽ,
ഹെഡ് ബോയി നവനീത് കൃഷ്ണ,
ഹെഡ് ഗേൾ നൂറ ഐൻ അമീർ,
എന്നിവർ ആശംസകൾ നേർന്നു.
കെ.അബ്ദു റഹ് മാൻ,
വി.മുഹമ്മദ് ശരീഫ്,ജലീൽ കണിയാമ്പറ്റ,ആയിശകുട്ടി ടീച്ചർ
കെ.പി മുഹമ്മദ്,എ സി മുഹമ്മദ്,
ഫൈസൽ കാഞ്ഞിരാട്ട്,
വി കെ റഫീഖ്,എം.പി , ഷാഹുൽ ഹമീദ്, ഹാവിർ സലീം, റജില ഷരീഫ്, റീഷ്മ സുരേഷ്എന്നിവർ വാർഷിക പ്രതിഭകൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *