കൈക്കൂലി ആരോപണത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

മുത്തങ്ങ: മുത്തങ്ങയിൽ പിടികൂടിയ സ്വര്‍ണ്ണം ഉപയോഗിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ വിലപേശി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. കര്‍ണാടകയില്‍ നിന്നും മുത്തങ്ങ വഴി കൊണ്ടുവന്ന രേഖകളില്ലാത്ത ഒരു കിലോ സ്വര്‍ണ്ണം പിടികൂടുകയും പിന്നീട് 750 ഗ്രാം വിട്ടുകൊടുക്കുകയും, ശേഷിക്കുന്ന സ്വര്‍ണ്ണം വിട്ടുകൊടുക്കുന്നതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ആരോപണം ഉയര്‍ന്നപ്പോൾ തന്നെ ഇവരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലംമാറ്റിയിരുന്നു. എക്സൈസ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.ഒരാഴ്ച മുമ്പാണ് സംഭവം നടന്നതെന്നാണ് സൂചന . കണ്ണൂരില്‍ നിന്നുള്ള സംഘമാണ് കര്‍ണാടകയില്‍ നിന്നും മുത്തങ്ങ വഴി സ്വര്‍ണ്ണമെത്തിച്ചതെന്നും, ഒരു കിലോ സ്വര്‍ണ്ണം പിടികൂടിയതിന് ശേഷം ആദ്യം 750 ഗ്രാം വിട്ടുകൊടുക്കുകയും പിന്നീട് ശേഷിക്കുന്ന സ്വര്‍ണ്ണം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ വെച്ച് ചര്‍ച്ച നടത്തി 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് ആരോപണം.ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് ഇന്റലിജന്‍സ് അന്വേഷണം നടത്തിയത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍ കോടതി ഡ്യൂട്ടിക്കായി പോയ ദിവസമാണ് സംഭവം നടന്നത്.എന്നാല്‍ സംഭവത്തില്‍ യാതൊരടിസ്ഥാനവുമില്ലെന്നും, പരാതിയോ തെളിവുകളോയില്ലാതെയാണ് ഏകപക്ഷീയമായി നടപടി സ്വീകരിച്ചതെന്നും നടപടിക്ക് വിധേയരായവര്‍ അനൗദ്യോഗികമായി പറയുന്നു. ഉദ്യോഗസ്ഥ നടപടിക്കെതിരെ ഇവര്‍ നിയമത്തിന്റെ മാര്‍ഗം സ്വീകരിക്കുമെന്നും സൂചനയുണ്ട്.



Leave a Reply