September 17, 2026

വാകേരിയിൽ നാടിനെ വിറപ്പിച്ച കടുവയെ ചത്തനിലയിൽ കണ്ടെത്തി

0
IMG_20221231_090837.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : വാകേരിയിൽ നാടിനെ വിറപ്പിച്ച   കടുവയെ ചത്തനിലയിൽ കണ്ടെത്തി.സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ വാകേരിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.ആറ് വയസോളം പ്രായമുള്ള പെൺ കടുവയാണ് ചത്തത്.സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഢമുള്ളത്.  പിൻവശത്തെ കാലിന് പരിക്കേറ്റ പഴുപ്പ് ശരീരത്തിൽ ബാധിക്കുകയും മറ്റ് അസുഖങ്ങളും ഉണ്ടായതാണ് കടുവ ചത്തതെന്ന്‌ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം തുടർ വിവരങ്ങൾ ലഭ്യമാകുമെന്ന്  അധികൃതർ  അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *