March 29, 2024

കോട്ടത്തറയിൽ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു:2548 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

0
Img 20221231 Wa00152.jpg
കോട്ടത്തറ:കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. വെണ്ണിയോട് സുശീലദേവി മെമ്മോറിയല്‍ ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 2548 പേര്‍ക്ക് രേഖകള്‍ നല്‍കി. 
സമാപന സമ്മേളനം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ.ഐ ഷാജു മുഖ്യ പ്രഭാഷണം നടത്തി. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി പദ്ധതി അവലോകനം ചെയ്തു. 
1408 ആധാര്‍ കാര്‍ഡുകള്‍, 790 റേഷന്‍ കാര്‍ഡുകള്‍, 1020 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 318 ബാങ്ക് അക്കൗണ്ടുകൾ, 93 ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡുകൾ, 856 ഡിജിലോക്കർ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉൾപ്പെടെ 6148 സേവനങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.
ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, കോട്ടത്തറ ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. 
സമാപന സമ്മേളന ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹ്മാൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പാറപ്പുറം, കോട്ടത്തറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ പി.എസ് അനുപമ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹണി ജോസ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ വസന്ത, മെമ്പർമാരായ സംഗീത് സോമൻ, അനിത ചന്ദ്രൻ, ജീന തങ്കച്ചൻ, പി. സുരേഷ്, ബിന്ദു മാധവൻ, ആന്റണി ജോർജ്, പുഷ്പ സുന്ദരൻ, മുരളീദാസൻ, ഡെപ്യൂട്ടി കളക്ടർമാരായ കെ. ദേവകി, വി. അബൂബക്കർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. ജയരാജൻ, വൈത്തിരി തഹസിൽദാർ എം.എസ് ശിവദാസൻ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ഇ.ആർ സന്തോഷ് കുമാർ, ഡി.പി.എം ജെറിൻ സി. ബോബൻ, അക്ഷയ കോർഡിനേറ്റർ ജിൻസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *