വിദ്യാർത്ഥിനി പുഴയിൽ വീണ് മരിച്ചു

പുൽപ്പള്ളി: പുൽപ്പള്ളി കോളറാട്ട് കുന്ന് പ്രിയദർശിനി കോളനിയിലെ ആദിത്യ (17) യാണ് ചേകാടി പുഴയിൽ അലക്കുന്നതിനിടെ കാൽ വഴുതി വീണ് മരിച്ചത്. കുടുംബാംഗങ്ങളോടൊപ്പം അലക്കുന്നതിനായി ചേകാടി പുഴയിൽ പോയതായിരുന്നു. ചേകാടി പമ്പ്ഹൗസിനടുത്ത് വൈകിട്ട് നാല് മണിയോടെയാണ് അപകടം. തമിഴ് വംശജരായ സുമേഷ് – ശാന്തി ദമ്പതികളുടെ മകളാണ്. പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. മൃതദേഹം പുൽപ്പള്ളി സാമൂഹികാആരോഗ്യ കേന്ദ്രത്തിൽ .



Leave a Reply