സർക്കാർ അനാസ്ഥ കുറ്റകരം : ടി.സിദ്ധിഖ് എം. എൽ. എ

കൽപ്പറ്റ:ബഫർ സോൺ വിഷയത്തിൽ സർക്കാർ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്ന് കെ. പി. സി.സി വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ധിഖ് എം.എൽ. എ കുറ്റപ്പെടുത്തി.കർഷക കോൺഗ്രസ് നേതാവായിരുന്ന അഡ്വ.ജോഷി സിറിയക് അനുസ്മരണവും ,സം സ്ഥാനത്തെ കാർഷിക മേഖലയിലെ മികച്ച റി പ്പോട്ടിനുള്ള പുരസ്കാര ദാനവും നിർവ്വഹിച്ചു സംസാ രിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മാതൃഭൂമി ലേഖകൻ പി.ലിജീഷ് അവാർഡ് ഏറ്റുവാങ്ങി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വി.എൻ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ബഫർ സോൺ വിഷയത്തിൽ പാവം കർഷകർക്കെ തിരെ ജാമ്യ മില്ലാ വകുപ്പ് ചേർത്ത് കേസെടുക്കുന്നത് മനസാക്ഷി യില്ലാ ത്ത നടപടി യാണെന്നും ഒടുക്കം സർക്കാരിന് നാണം കെട്ട് പിന്തിരി യേ ണ്ടി വരുമെന്നും സിദ്ധിഖ് അഭിപ്രായപ്പെട്ടു.ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം. എ ൽ . എ, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ. സി.വിജയൻ, ജമീല ആലി പറ്റ, കെ. കെ.ഏബ്രഹാം, ഷം സാ ദ് മരയ്ക്കാർ, കെ. കെ. വിശ്വനാഥൻ, കെ.എൽ.പൗലോസ്, പി.പി.ആലി, ഓ.വി. അ പ്പച്ചൻ,എം. ഐ.ജോസഫ്, കെ. ഇ.വിനയൻ, എ ക്കണ്ടി മോയിതൂ ട്ടി, അമൽ ജോയ്, ചിന്ന മ്മ ജോസ്, വി. എ.മജീദ്, പി.എം.ബെന്നി, വി. ടി തോമസ്,ബൈജു ചാക്കോ, ടോമി തേ ക്കു മല എന്നിവർ സംസാരിച്ചു.



Leave a Reply