June 27, 2026

ജില്ലാ മാനസികാരോഗ്യ പദ്ധതി കൽപ്പറ്റയിലേക്ക് മാറ്റിയ നടപടി അടിയന്തിരമായി പിൻവലിക്കണം : മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി

0
IMG-20230105-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മനസിക വെല്ലുവിളി നേരിടുന്നവരെ ചികിത്സിക്കുന്ന ജില്ലാ മാനസിക ആരോഗ്യ പദ്ധതി കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ നടപടി എത്രയും വേഗം തിരുത്തണമെന്ന് യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസികൾ അടക്കമുളളവർക്ക് ഏറെ ഗുണപ്രദവും ആശ്രയവുമായിരുന്ന ഈ സംവിധാനം തിരികെ മെഡിക്കൽ കോളേജിൽ തന്നെ ആരംഭിക്കണമെന്നും മാനന്തവാടി എം എൽ എ പതിവുപോലെ മൗനിബാബയാകരുതെന്നും യോഗത്തിൽ ആവശ്യമുയർന്നു. അഡ്വ. റഷീദ് പടയൻ, കബീർ മാനന്തവാടി, അർഷാദ്. കെ.എം, ഷബീർ സൂഫി, യാസിർ ചിറക്കര എന്നിവർ യോഗത്തിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *