October 18, 2026

പി.എസ്.സി പരിശീലനം; അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ അമൃദ് നടത്തുന്ന പി.എസ്.സി മത്സരപരീക്ഷാ പരിശീലത്തിലേക്ക് പരിശീലനാര്‍ത്ഥികള്‍, ക്യാമ്പ് അസിസ്റ്റന്റ് എന്നിവരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിശീലനാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരായിരിക്കണം. ക്യാമ്പ് അസിസ്റ്റന്റ് തസ്തികയില്‍ എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഏതെങ്കിലും കോച്ചിംഗ് സെന്ററില്‍ ജോലി ചെയ്ത മുന്‍പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷിക്കുന്നവര്‍ പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയവരും 18- 35 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. വൈത്തിരി, മാനന്തവാടി, സു. ബത്തേരി താലൂക്കുകളില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറങ്ങള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. വെള്ളക്കടലാസിലും എഴുതി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, പിന്‍-673122 എന്ന വിലാസത്തില്‍ ജനുവരി 16 ന് വൈകീട്ട് 4 നകം ലഭിക്കണം. ഫോണ്‍: 04936 202195.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *