August 30, 2026

ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു

0
IMG_20230110_141225.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം  കാക്കവയൽ ന്യൂ ഫോം ഹോട്ടലിൽ വെച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് എം. പി  സലീം  ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡണ്ട്  എസ്. എം. റാസിക് അധ്യക്ഷത വഹിച്ചു.  ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതിയില്ലാതെ ജില്ലയിൽ അനധികൃതമായി നടത്തിവരുന്ന നേത്ര പരിശോധന ക്യാമ്പുകളും , സർക്കാർ ആശുപത്രികളിലെ ചില ഡോക്ടർമാർ സ്വന്തം സാമ്പത്തിക നേട്ടത്തിനായി ഒരു സ്ഥാപനത്തിലേക്കു മാത്രമായി കണ്ണട വാങ്ങുവാൻ നിർദ്ദേശിക്കുന്ന പ്രവൃത്തിയും ജില്ലയിലെ ചെറുകിട കണ്ണട കച്ചവടക്കാർക്ക് സാരമായി ബാധിക്കുന്നതിനാൽ ഇത്തരം പ്രവണതകൾക്കെതിരെ നിയമനടപടികൾ കൈകൊള്ളുവാനും,മേലധികാരികൾക്ക് പരാതി സമർപ്പിക്കുവാനും,പ്രക്ഷോഭം നടത്തുവാനും സമ്മേളനത്തിൽ തീരുമാനിച്ചു.
 സംസ്ഥാന ട്രഷറർ ശ്രീവത്സൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോസ് വർഗീസ്,ജില്ലാ സെക്രട്ടറി റഫീഖ് കെ. എം,അബൂബക്കർ കോയ,അർജുൻ സുധീർ, ജിജോ. വി. ജോൺ,നിസാർ. എം എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.രക്ഷാധികാരി – അബൂബക്കർ കോയ,പ്രസിഡന്റ്‌ – എസ്. എം. റാസിക്, സെക്രട്ടറി – റഫീഖ് കെ. എം, ട്രഷറർ – അർജുൻ സുധീർ, സംസ്ഥാന എക്സി. നിസാർ. എം. റെജി. കെ. എന്നിവർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *