April 20, 2024

നവോദയ വിദ്യാലയത്തിൽ വിദ്യാർത്ഥികളിൽ ഉണ്ടായ ദേഹാസ്വാസ്ഥ്യം : ആരോഗ്യ വകുപ്പ് വിദഗ്ദ്ധ സംഘം പരിശോധന നടത്തി

0
Img 20230130 105705.jpg
വൈത്തിരി : പൂക്കോട് ജവഹർ നവോദയ വിദ്യാലയത്തിലെ 98 കുട്ടികളിൽ ഛർദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചു, പ്രതിരോധ പ്രവത്തനങ്ങൾ ഊർജ്ജിതമാക്കി.
ജനുവരി ഇരുപത്തി നാലാം തിയ്യതി ഒരു കുട്ടിക്കാണ് ആദ്യമായി ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് ഇരുപത്തി ഏഴാം തിയ്യതി 11 കുട്ടികൾക്കുംഇരുപത്തി ഒമ്പതാം തിയ്യതി 20 കുട്ടികൾക്കും മുപ്പതാം തിയ്യതി 66 കുട്ടികൾക്കുമായി 98 കുട്ടികൾക്കുമാണ് സമാന ലക്ഷണങ്ങളുമായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളതായി കാണുന്നില്ല. എങ്കിലും കുട്ടികൾ ആരോഗ്യ വകുപ്പിന്റെ സജീവ നിരീക്ഷണത്തിലാണ്.
ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. ദിനീഷ് പിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, പാചക തൊഴിലാളികൾ, എന്നിവർക്ക് ആവശ്യമായ മുൻകരുതൽ എടുക്കാൻ നിർദേശം നിർദേശം നൽകി. സ്ഥാപനത്തിന്റെ കുടിവെള്ള സ്രോതസ്സുകളിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഗുണ നിലവാര പരിശോധനക്കായി കോഴിക്കോട് റീജിനൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചു.കുട്ടികളുടെ സ്റ്റൂൾ സാംപിളുകൾ എടുത്ത് ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്കും ബ്ലഡ്‌ സാംപിലുകൾ ബത്തേരി പബ്ലിക് ഹെൽത്ത് ലഭിലേക്കും അയച്ചിട്ടുണ്ട്.
കൂടാതെ കുടിവെള്ളം ക്ലോറിനേഷൻ ചെയ്യുകയും ദിവസേനെ ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മീറ്റിംഗ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ,മേപ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ മങ്ങാടൻ, എ ഡി എം എൻ ഐ ഷാജു,ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസർ രേഷ്മ തുടങ്ങിയവരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വിളിച്ച് ചേർക്കുകയും ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തു.
സുഗന്ധഗിരി പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ജോയ് അലക്സിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി.
ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ ബാലൻ സി സി, ചന്ദ്രശേഖരൻ കെ കെ,ഡി എൻ ഒ ഭവാനി തരോൾ,എപ്പിടെമോളജിസ്റ് ബിബിൻ,ഹെൽത്ത് ഇൻസ്‌പെക്ടർ പങ്കജൻ കെ കെ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷാജി പി, ജിബിമോൻ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *