കരിങ്കുറ്റി ജി വി എച്ച് എസ് എസിന് ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായി

കല്‍പ്പറ്റ: കരിങ്കുറ്റി ജീവിച്ച്എസ്എസ് സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ:ടി സിദ്ദിഖ് അറിയിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ 1982 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജി വി എച്ച് എസ്
സ്‌കൂള്‍ തോട്ടം തൊഴിലാളികളുടെയും, ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെയും, കൂലിപ്പണിക്കാരുടെയും കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വീര്‍പ്പുമുട്ടുകയാണ് പ്രസ്തുത
സ്‌കൂള്‍ ആദിവാസി മേഖലകളായ പാലപ്പൊയില്‍, കരിങ്കുറ്റി, ആനേരി, കോട്ടത്തറ, കോക്കുഴി എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ആശ്രയിക്കുന്ന പ്രധാന വിദ്യാലയമാണ് കരിങ്കുറ്റി സ്‌കൂള്‍. അത്തരം ഒരു സാഹചര്യത്തിലാണ് എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബര്‍ മാസം പിഡബ്ല്യുഡി കെട്ടിട നിര്‍മ്മാണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു കോടി രൂപ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.



Leave a Reply