നീലഗിരിയില്‍ വിറക് ശേഖരിക്കാന്‍ പോയ മധ്യവയസ്‌ക്കയെ കടുവ കൊന്നു

നീലഗിരി : തമിഴ്‌നാട് നീലഗിരിയില്‍ വിറക് ശേഖരിക്കാന്‍ പോയ 50 കാരിയെ കടുവ കൊന്നു. തെപ്പക്കാട് ബഡി ഗ്രാമത്തിലെ മാരിയെയാണ് കടുവ കൊന്നത്. ഇന്നലെയാണ് മാരി വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയത്.
മാരിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.



Leave a Reply