മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണുവേട്ടക്കൊരുമകന്‍ ക്ഷേത്ര മഹോല്‍സവം

മുട്ടില്‍: മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണുവേട്ടക്കൊരുമകന്‍ ക്ഷേത്ര മഹോല്‍സവം ഫെബ്രുവരി 6 മുതല്‍ 12 വരെ യുള്ള തിയതികളില്‍ പ്രത്യേക പുജകളോടെയും , വിവിധ കലാപരിപാടികളോടെയും ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്മശ്രീ സുനില്‍ നമ്പൂതിരി പ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ക്കു പുറമേ 10 . 02.2023 ന് വൈകിട്ട് 6 മണിക്ക് മുട്ടില്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലിയും ഘോഷയാത്രയും ഉണ്ടായിരിക്കും. ക്ഷേത്രകലകളായ ചാക്യാര്‍കൂത്ത്, ഓട്ടംതുള്ളല്‍, ഭക്തി ഗാനസുധ എന്നിവയും , പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടത്തുന്നതാണ്. ഉത്സവാഘോഷത്തിന്റെ ധനശേഖരണ ഉദ്ഘാടനം മില്‍മ മുന്‍ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പില്‍ നിന്നും ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എം.പി. അശോക് കുമാര്‍ , വൈസ് പ്രസിഡന്റ് കെ.രാംദാസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങില്‍ കെ. സുന്ദര്‍രാജ് എടപ്പട്ടി, കെ. ചാമിക്കുട്ടി, കെ.നാണു, വി.കെ.ഗോപീദാസ് , റ്റി. രവീന്ദ്രന്‍ ,കെ. പത്മനാഭന്‍ , ഹരിഗോവിന്ദന്‍ ,വി.കെ. സത്യരാജ്, വാര്‍ഡ് മെമ്പര്‍ ലീന സി. നായര്‍ എന്നിവ രും സംബന്ധിച്ചു.



Leave a Reply