സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം: കെ .കെ. അബ്രഹാം

കല്‍പ്പറ്റ: ഒരായുസ്സ് മുഴുവന്‍ സര്‍ക്കാര്‍ സര്‍വീസില്‍ സേവനങ്ങള്‍ അനുഷ്ഠിച്ച ശേഷം പെന്‍ഷന്‍ പറ്റി പിരിഞ്ഞുപോയ കേരള സര്‍ക്കാര്‍ സര്‍വീസിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അര്‍ഹതപ്പെട്ട പെന്‍ഷന്‍ ആനുകൂല്യങ്ങളും ക്ഷാമാശ്വാസവും നിഷേധിക്കപ്പെട്ടത് വഞ്ചനാപരമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ പഞ്ചദിന സത്യാഗ്രഹസമരത്തിന്റരണ്ടാം ദിവസ സമരം വയനാട് ജില്ലാ കളക്ടറേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡണ്ട് വി. ആര്‍. ശിവന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മോബിഷ് കെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം ഇ .എസ്. ബെന്നി സംഘടന നേതാക്കളായ കെ. സുബ്രഹ്മണ്യന്‍,ആലീസ് ടീച്ചര്‍, ടി. ജെ. സക്കറിയ,റ്റി .ഒ. റെയ്മണ്‍, കെ. സുരേന്ദ്രന്‍,കെ. രാധാകൃഷ്ണന്‍, എം. വി. രാജന്‍ മാസ്റ്റര്‍, ഓമന ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സത്യാഗ്രഹം സമരത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിപിന ചന്ദ്രന്‍ മാസ്റ്റര്‍, ജി വിജയമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശശികുമാര്‍, പി കെ സുകുമാരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Leave a Reply