March 26, 2023

ഭക്ഷ്യ സംസ്‌ക്കരണ സംരംഭകര്‍ക്ക് മൂലധന സബ്‌സിഡി

ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥിരമൂലധന സബ്‌സിഡിയും സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തന മൂലധന വായ്പയിന്മേല്‍ പലിശ സബ്‌സിഡിയും നല്‍കും. വ്യക്തിഗത സംരംഭങ്ങള്‍ക്ക് സ്ഥിര മൂലധനത്തിന്റെ 35 ശതമാനം പരമാവധി 10 ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി 3 കോടി രൂപ വരെയും സബ്‌സിഡിയായി ലഭിക്കും. ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനി, ചാരിറ്റബിള്‍ സൊസൈറ്റി, സഹകരണ സംഘം തുടങ്ങിയവയാണ് ഗ്രൂപ്പ് സംരംഭങ്ങള്‍. കുടുംബശ്രീ വ്യക്തിഗത സംരംഭത്തിന് 40,000 രൂപ റിവോള്‍വിഗ് ഫണ്ടും അനുവദിക്കും. പുതിയതായി തുടങ്ങുന്ന സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ക്കും പദ്ധതിയില്‍ ആനുകൂല്യം നേടാം. 
കരകൗശല മേഖലയിലെ പുതിയ സംരംഭങ്ങള്‍ക്ക് 50 ശതമാനം വരെയാണ് മൂലധന സബ്‌സിഡി ലഭിക്കുക. മെഷിനറി, ടൂള്‍സ് എന്നിവ വാങ്ങുന്നതിനും വനിത, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍, യുവജനങ്ങള്‍ എന്നിവര്‍ക്കും സ്ഥിരാസ്തിയുടെ 50 ശതമാനവും മറ്റുള്ളവര്‍ക്ക് 40 ശതമാനവും സബ്‌സിഡിയായി നല്‍കും. ബാങ്ക് ലോണ്‍ വഴി സംരംഭം ആരംഭിച്ചവര്‍ക്കും സ്വന്തം ഫണ്ട് ഉപയോഗിച്ച് ആസ്തികള്‍ വാങ്ങുന്നവര്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. കരകൗശല തൊഴിലാളികള്‍ക്ക് ആവശ്യമായ കേന്ദ്ര സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡും ജില്ലാ വ്യവസായ കേന്ദ്രം എടുത്തു നല്‍കും. സഹകരണ ഇന്‍സ്‌പെക്ടര്‍ വൈത്തിരി ഫോണ്‍. മാനന്തവാടി (7907352630, 9526765824)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *