ധൂർത്തിനായി സംസ്ഥാന സർക്കാർ സാധാരണക്കാരനെ പിഴിയുന്നു: ബി.ജെ.പി

കൽപ്പറ്റ: എല്ലാ മേഖലയിലും നികുതി വർദ്ധിപ്പിക്കുകയും. നിത്യോപയോഗ സാധനങ്ങൾക്ക വില കൂട്ടുകയും ചെയ്തതിലൂടെ പിണറായി സർക്കാർ ധൂർത്തടിക്കാൻ സാധാരണ ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഉപ്പുതൊട്ട് കർപ്പൂരത്തിന് വരെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ദാരിദ്യം ഇല്ലായ്മ ചെയ്യാൻ ആഭ്യന്തര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളൊന്നും ബജറ്റിലില്ല.
പെട്രോളിനും, ഡീസലിനും വില വർദ്ധിപ്പിച്ചത് നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കാൻ കാരണമാകും ഇത് സാധാരണക്കാരെ കാര്യമായി ബാധിക്കും. വയനാടിന് വേണ്ടി പ്രത്യേക പദ്ധതികളില്ലാത്തതും, വിനോദ സഞ്ചാര മേഖലക്ക് പ്രത്യേക പാക്കേജുകളില്ലാത്തതും ജില്ലയെ പുറകോട്ടടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പ്രത്യേക പദ്ധതികളില്ലാത്തത് വരാൻ പോകുന്ന കാലങ്ങളിലും മനുഷ്യ വന്യജീവി സംഘർഷത്തിന് കാരണമാകും. പുതിയ റോഡുകൾ ഉണ്ടാക്കുന്നതും വികസിപ്പിക്കുന്നതും കേന്ദ്ര സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമാണെന്നാണ് സംസ്ഥാന സർക്കാറിന്റെ ബജറ്റ് വ്യക്തമാക്കുന്നത്. ഭക്ഷ്യ സുരക്ഷക്ക് പണം നീക്കിവെക്കാത്തതു പോലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മാർഗ്ഗങ്ങളില്ലാത്തതും സംസ്ഥാന സർക്കാരിന്റെ പാപ്പരത്തം വെളിപ്പെടുത്തുന്നതാണ്.
പുതിയ വാഹനങ്ങൾ വാങ്ങിച്ചതിലൂടെയും, യുവജന കമ്മീഷൻ അദ്ധ്യക്ഷക്കടക്കം മുൻകാല പ്രാബല്യത്തോടെ ശമ്പളം വർദ്ധിപ്പിച്ചതും ബജറ്റിന് തൊട്ടു മുൻപാണെന്നത് നികുതി പിരിച്ച് സർക്കാർ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിന് തെളിവാണെന്നും ബിജെപി ആരോപിച്ചു. കെ.പി. മധു അദ്ധ്യക്ഷത വഹിച്ചു. പളളിയറ മുകുന്ദൻ, സജി ശങ്കർ, കെ.സദാനന്ദൻ, എം.ശാന്തകുമാരി, കെ.ശ്രീനിവാസൻ, പ്രശാന്ത് മലവയൽ എന്നിവർ സംസാരിച്ചു.



Leave a Reply