ലോക കാന്‍സര്‍ ദിനാചരണം; വിളംബര റാലി നടത്തി

മാനന്തവാടി : ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ വിളംബര റാലി നടത്തി. പോസ്റ്റ് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച റാലി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി. ദിനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്റര്‍ സൂപ്രണ്ട് ഡോ. ആന്‍സി മേരി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ബാലന്‍ സി സി, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ഭവാനി തരോള്‍, ഡോ. രാജേഷ്, ഡോ. നസീബ, ഡോ രമ്യ, ഡോ. ജെയ്സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ കേരളം വയനാട്, നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, തുടങ്ങിവര്‍ അണിനിരന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സമാപന യോഗത്തില്‍ ഡോ. ആന്‍സി മേരി ജേക്കബ് കാന്‍സര്‍ ദിന സന്ദേശം നല്‍കി.
ലോക കാന്‍സര്‍ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ശനി) രാവിലെ 10.30 ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നിര്‍വഹിക്കും. എ.ഡി.എം എന്‍.ഐ ഷാജു ജില്ലയിലെ കാന്‍സര്‍ ചികിത്സാ സംവിധാനത്തെ കുറിച്ചുള്ള വീഡിയോ റിലീസ് ചെയ്യും. ഡി.എം.ഒ ഡോ. പി.ദിനീഷ് മുഖ്യ പ്രഭാഷണം നടത്തും. ഡി.പി.എം സമീഹ സൈതലവി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.



Leave a Reply