May 30, 2023

ജീവനക്കാരെ വഞ്ചിച്ച ബഡ്ജറ്റ്: കേരള എൻ.ജി.ഒ അസോസിയേഷൻ

0
IMG_20230203_201508.jpg
കൽപ്പറ്റ: ധനവകുപ്പ് മന്ത്രി അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് ജീവനക്കാരെ വഞ്ചിക്കുന്നതാണെന്ന് കേരള എൻ ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അഭിപ്രായപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിന് ആനുപാതികമായി ലഭിക്കേണ ക്ഷാമബത്ത രണ്ട് വർഷമായി തടഞ്ഞുവച്ചിരിക്കുകയാണ്. കുടിശ്ശികയായ പതിനഞ്ച് ശതമാനത്തിൽ രണ്ടു ഗഡു അനുവദിക്കുമെന്ന് ജീവനക്കാർ പ്രതീക്ഷിച്ചിരുന്നു. 
വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് അവശ്യ സാധനങ്ങളുടെയും സർക്കാർ നികുതികളും വർദ്ധിപ്പിച്ച സർക്കാർ ജീവക്കാരെ പാടേ അവഗണിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ നാളെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *