താല്‍ക്കാലിക നിയമനം
ജലനിധി, ജലജീവന്‍ മിഷന്‍ പദ്ധതികളുടെ നിര്‍വ്വഹണം നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കെ.ആര്‍.ഡബ്യു.എസ്.എ കണ്ണൂര്‍ മേഖല ഓഫീസിനു കീഴില്‍ മാനേജര്‍ ടെക്‌നിക്കല്‍, പ്രോജക്റ്റ് കമ്മീഷണര്‍ എന്നീ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത മാനേജര്‍ ടെക്‌നിക്കല്‍ ബി. ടെക്ക് സിവില്‍/ മെക്കാനിക്കല്‍, 8 വര്‍ഷത്തെ ജല വിതരണ പദ്ധതികളുടെ ഡിസൈന്‍, നിര്‍വ്വഹണ ജോലിചെയ്ത പ്രവര്‍ത്തി പരിചയം, കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവര്‍ത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. പ്രോജക്റ്റ് കമ്മീഷണര്‍ ബി.ടെക്ക് (സിവില്‍), രണ്ടു വര്‍ഷത്തെ സിവില്‍ എഞ്ചിനിയറിങ്ങ്/ വാട്ടര്‍ സപ്ലൈ പ്രോജക്റ്റില്‍ ജോലി ചെയ്ത പ്രവര്‍ത്തി പരിചയം. അഭിമുഖം ഫെബ്രുവരി 9 ന് രാവിലെ 10.30 ന് കണ്ണൂര്‍ ജലനിധി ഓഫീസില്‍ നടക്കും. വിലാസം ജലനിധി ഓഫീസ്, ബില്‍ഡിംഗ് നമ്പര്‍ 111/ 253, രണ്ടാം നില, എ.കെ.ജി ഹോസ്പിറ്റലിനു സമിപം, തളാപ്പ്, കണ്ണൂര്‍. ഫോണ്‍: 0497 2707601, 8281112248.



Leave a Reply