പെരുവക മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം: പുന: പ്രതിഷ്ഠയും തിരുവപ്പനതിറ മഹോത്സവവും

മാനന്തവാടി: മാനന്തവാടി പെരുവക മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പുന: പ്രതിഷ്ഠയും തിരുവപ്പന തിറ മഹോത്സവവും ഫെബ്രുവരി അഞ്ച് മുതൽ എട്ട് വരെ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 5.30 മുതൽ പുന: പ്രതിഷ്ഠ ചടങ്ങുകൾ ആരംഭിക്കും. ഏഴിന് വൈകുന്നേരം മലയിറക്കൽ, മുത്തപ്പൻ വെള്ളാട്ട്, മലക്കാരി വെള്ളാട്ട് എന്നിവ നടത്തും.രാത്രി മലക്കാരി തിറയും, ഗുളികൻ തിറയും ഉണ്ടാകും.പ്രധാന ദിവസമായ എട്ടാം തിയ്യതി ഭഗവതി തിറ നടത്തും. ഉച്ചക്ക് നടക്കുന്ന കൂടികാഴ്ചയോട് കൂടി തിറക്ക് സമാപനമാകും. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.എം പി ശശികുമാർ, ശങ്കരൻ മടയൻ അച്ചൻ, കെ കുമാരൻ എന്നിവർ സംബന്ധിച്ചു.



Leave a Reply