May 17, 2026

ജനദ്രോഹ ബജറ്റ് : മുസ്ലിം ലീഗ് തലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി

0
IMG_20230205_093250.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ ബജറ്റുകൾക്കെതിരെ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴയിൽ പ്രകടനം നടത്തി. ഇന്ധന വിലയും വൈദ്യുതി ചാർജ്ജും അടക്കം വർദ്ധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്ന സമീപനമാണ് മോഡിയും പിണറായിയും കൈക്കൊളളുന്നതെന്നും ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ ശക്തമായ പൊതുജന പ്രതിഷേധം ഉയരണമെന്നും പ്രകടനത്തിൽ ആവശ്യമുയർന്നു. വയനാട് മെഡിക്കൽ കോളേജിനും വന്യജീവി പ്രതിരോധത്തിനും ബജറ്റിൽ കാര്യമായ ഒരു പരിഗണനയും നൽകാത്തതും വയനാടിനെ പാടേ അവഗണിച്ചതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുദ്രാവാക്യം ഉയർന്നു. നേതാക്കളായ സിദ്ധീഖ്. മുജീബ് ചുങ്കം. ജാഫർ തലപ്പുഴ .നൗഷാദ് ടി. ഹംസവി.പി .സത്താർഎന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *