കെ എസ് ടി എ സംസ്ഥാന കലോത്സവത്തിൽ വയനാടിന് മിന്നും വിജയം

കൽപ്പറ്റ : ശനി, ഞായർ ദിവസങ്ങളിൽ മലപ്പുറം ജി ജി എച്ച് എസ് എസിൽ വെച്ച്നടത്തിയ കെ എസ് ടി എ സംസ്ഥാന അധ്യാപക കലോത്സവത്തിൽ വയനാട് ജില്ല മികച്ച വിജയം നേടി.
സംഘനൃത്തം മാർഗ്ഗംകളി എന്നീ ഗ്രൂപ്പിനങ്ങളിൽ ഒന്നാംസ്ഥാനം നേടിയാണ് ജില്ല പോയിന്റ് നിലയിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്തെത്തിയത് .
കൂടാതെ ഉപന്യാസം , ഓടക്കുഴൽ എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനവും കഥാരചനയിൽ രണ്ടാംസ്ഥാനവും മോണോ ആക്ട്' മൂന്നാം സ്ഥാനവും ജില്ലയ്ക്കാണ്.പ്രസംഗം മലയാളം , പ്രസംഗം ഇംഗ്ലീഷ്, ലളിതഗാനം, സംഘഗാനം, നാടൻപ്പാട്ട്, മോണോആക്ട് എന്നീ ഇനങ്ങളിൽ എ ഗ്രേഡും നേടി.
ആദ്യമായാണ് സംസ്ഥാന അധ്യാപക കലോത്സവത്തിൽ സംഘനൃത്തം
മത്സര ഇനമായി ഉൾപ്പെടുത്തിയത്.
മാർഗ്ഗംകളിയിൽ രണ്ടാം തവണയാണ്
ജില്ല ഒന്നാം സ്ഥാനത്തെത്തുന്നത്.
നീർവാരം ജി എച്ച് എസ് എസിലെ അധ്യാപിക ബിന്ദു ചാക്കോയാണ് മാർഗ്ഗം കളി പഠിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരെയും കെ എസ് ടി എ ജില്ലാകമ്മിറ്റി അഭിനന്ദിച്ചു.
സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് , വി.എ ദേവകി,
വിൽസൺ തോമസ്, എ ഇ സതീഷ് ബാബു എന്നിവർ സംസാരിച്ചു.



Leave a Reply