May 30, 2023

പെന്‍ഷന്‍കാരെ അവഗണിച്ചത് അധാര്‍മികം:പി കെ ജയലക്ഷ്മി

0
IMG_20230206_172716.jpg

കല്‍പ്പറ്റ :- കഴിഞ്ഞ അഞ്ചുദിവസമായി സംസ്ഥാനത്തെ എല്ലാ ട്രഷറികള്‍ക്കും മുന്നിലും സത്യാഗ്രഹ സമരം നടത്തിയ പെന്‍ഷന്‍ കാരെ സംസ്ഥാന ബഡ്ജറ്റില്‍ തീര്‍ത്തും അവഗണിച്ച നടപടിയെ മുന്‍മന്ത്രിയും എ ഐ സി സി അംഗവുമായ പി. കെ. ജയലക്ഷ്മി അപലപിച്ചു. സീനിയര്‍ സിറ്റിസണ്‍സും രോഗികളുമായ പലര്‍ക്കും പെന്‍ഷന്‍ കുടിശ്ശികയും, 2021 ജനുവരി ഒന്നു മുതല്‍ ലഭിക്കേണ്ട ക്ഷാമ ശ്വാസവും അനുവദിക്കാന്‍ ഈ ബഡ്ജറ്റിലും പണം നീക്കി വെച്ചിട്ടില്ല. 2023 ജനുവരി മാസം ഒന്നാം തീയതി മുതല്‍ പുതിയ ഗഡു ക്ഷാമാശ്വാസത്തിനും അര്‍ഹത ഉണ്ടായിട്ടുണ്ട്. പെന്‍ഷന്‍ കാരെയും അവരുടെ കുടുംബാംഗങ്ങളെയും തീര്‍ത്തും അവഗണിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇന്ന് നടന്ന സത്യാഗ്രഹ സമരത്തില്‍ പി. ഓമനടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനചന്ദ്രന്‍ മാസ്റ്റര്‍, സി. വിജയമ്മടീച്ചര്‍, വേണുഗോപാല്‍ എം കീഴ്‌ശേരി,ഇ. ടി. സെബാസ്റ്റ്യന്‍ എ. വി. പൗലോസ് , കെ .ശശികുമാര്‍, ആര്‍ .എസ്. ഗിരീഷ് കുമാര്‍, കെ. രാധാകൃഷ്ണന്‍, വി .ശിവന്‍,എന്‍. കെ.പുഷ്പലത,കെ. രാമകൃഷ്ണന്‍, ആലീസ് കെ .എം, സണ്ണി ജോസഫ്,എസ്. സൈദ് ഹമീദ്, കെ. വനജാക്ഷി ടീച്ചര്‍, അജിത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സത്യഗ്രഹ സമരത്തിന് കെ. സുരേന്ദ്രന്‍, എന്‍. ഡി. ജോര്‍ജ്, ഗ്രേസിടീച്ചര്‍, പി .കെ. സുകുമാരന്‍, കെ.എല്‍ .തോമസ്, ഷാജി ജോസഫ്, കെ .സുബ്രഹ്മണ്യന്‍, പി. എം .ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *