പി.എഫ് പെന്‍ഷന്‍കാരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക: സികെ ശശീന്ദ്രന്‍

കല്‍പ്പറ്റ : പി എഫ് പെന്‍ഷന്‍ കാരോടുളള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് പി.എഫ് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് .സി കെ. ശശീന്ദ്രന്‍ പറഞ്ഞു. മിനിമം പെന്‍ഷന്‍ 9000 + ഡി . എ അനുവദിക്കുക, കേന്ദ്ര സര്‍ക്കാരും ,ഇ പി എഫ് ഒ യും ചേര്‍ന്ന് ഹയര്‍ ഓപ്ഷന്‍ ഇല്ലാതാക്കാനുള്ള നടപടി ഉപേക്ഷിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റെയില്‍വെ കണ്‍സഷന്‍ പു: നസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ ,സി.കെ. സിവരാമന്‍ അധ്യക്ഷനായിരുന്നു. പി അപ്പന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. പി.പി. ആലി ( ഐ എൻ ടി യു സി) പി.വി. സഹദേവന്‍ ( സി ഐ ടി യു), സി.എസ്. സ്റ്റാന്‍ലി ( എ ഐ ടി യു സി), സി. മൊയ്തീന്‍ കുട്ടി ( എസ് ടി യു ) , പി. കെ . അനില്‍കുമാര്‍ ( എച്ച് എം എസ്), സി. പ്രഭാകരന്‍ (സംസ്ഥാന ട്രഷറര്‍ (പി എഫ് പി എ) സി.എച്ച്. മമ്മി (ട്രഷറര്‍) എന്നിവര്‍ സംസാരിച്ചു



Leave a Reply