October 20, 2026

പച്ചക്കറി വിളവെടുപ്പ് നടത്തി

0
IMG_20230208_173310.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേല്‍: കൃഷി വകുപ്പ് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്സില്‍ നടന്ന സ്ഥാപനതല പച്ചക്കറി കൃഷി വിളവെടുപ്പ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് ഉദ്ഘാടനം ചെയ്തു. വൈത്തിരി കൃഷിഭവന്റെ സഹായത്തോടെ ശീതകാല വിളകളാണ് ഇവിടെ കൃഷി ചെയ്തത്. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ.ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മമ്മൂട്ടി, ആര്‍.സി.എച്ച്.എസ് പ്രിന്‍സിപ്പാള്‍ കെ. സാറ്റോ, ഷേര്‍ളി സെബാസ്റ്റ്യന്‍, കൃഷി ഓഫീസര്‍ എസ്.ശാലിനി, കൃഷി വകുപ്പ് ജീവനക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *