പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി: യൂത്ത് കോൺഗ്രസ്

കൽപ്പറ്റ : കാട്ടു നീതി കാട്ടിൽ മതി എന്ന മുദ്രാവാക്യമുയർത്തി
യൂത്ത് കോൺഗ്രസ് കൽപ്പറ്റ നഗരത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
അമ്പലവയൽ അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ കണ്ട സംഭവത്തിൽ ആദ്യം കടുവയുടെ ജഡം കണ്ട ഹരിഎന്ന ക്ഷീരകർഷകനെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിൽ നിരന്തരം ചോദ്യം ചെയ്യലിന്റെ പേരിൽ പീഡിപ്പിച്ചു ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ പ്രതിഷേധിച്ചും കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുമാണ് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തിയത്. സമരം ഐ.എൻ.ടി.യു -സി. വയനാട് ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.



Leave a Reply