പടിഞ്ഞാറത്തറ പൂഴിത്തോട് ചുരമില്ലാ പാത :പൊതു സംവാദവുമായി കർമ്മസമിതി

പടിഞ്ഞാറത്തറ :പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ പൂഴിത്തോടും പടിഞ്ഞാറത്തറയിലും നടന്നു വരുന്ന റിലേ സമരം 41 ദിവസം പിന്നിട്ടു. വകുപ്പുകളുടെ ഏകോപനമില്ലായ്മയും നേത്യത്വങ്ങളുടെ ഈ പാതയോടുള്ള അലംഭാവവും ശ്രദ്ധേയമായ ചർച്ചകൾക്ക് വഴി ഒരുക്കുന്നതിനിടെയാണ് കർമ്മ സമിതിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ടൗൺ കേന്ദ്രീകരിച്ച് പൊതു സംവാദം സംഘടിപ്പിച്ചത്. പ്രമുഖരാഷ്ട്രീയ പാർട്ടികളുടെ നേത്യത്വങ്ങളും മത സാമൂഹ്യ സാംസ്‌കാരിക കലാ മേഖലകളിലെ വേറിട്ട വ്യക്തിത്വങ്ങളും പൊതുജനങ്ങളുംപങ്കെടുത്ത സംവാദം വയനാടിന്റ ചുരമില്ലാ പാതയുടെ ആവശ്യത്തിനുള്ള നേർ ചിത്രമായി മാറി. വയനാട് ചുരത്തിലെ ഗതാഗത കുരുക്കിൽ പൊലിഞ്ഞു കിടക്കുന്ന വയനാടിന്റെ നൊമ്പരത്തിനറുതി വരുത്തുവാൻ ഇനിയെങ്കിലും ദിശാബോധത്തോടെ ഇടപെടാൻ ഞങ്ങൾ പ്രതിഞ്ഞാബദ്ധരാണെന്ന് വിവിധ മേഖലകളെ പ്രതിനിഥീകരിച്ച് ചർച്ചയിൽ പങ്കെടുത്തവർ ഉറപ്പ് നൽകി. കെ രവീന്ദ്രൻ (എൽ ഡി എഫ് ) കെ ഈ ഷമീർ (യൂ ഡി എഫ് ) എം പി സുകുമാരൻ (എൻ ഡി എ ) ഒ ജെ ജോൺസൺ (കർമ്മ സമിതി ) എന്നിവർ പങ്കാളികളായി. ഡബ്ലിയുമൊ ഡബ്ലിയ എം ഒ കോളേജ് പ്രിൻസിപ്പാൾ പി എ ജലീൽ മാസ്റ്റർ മോഡറേറ്റർ ആയിരുന്നു.ശകുന്തള ടീച്ചർ, കമൽ ജോസഫ്, ശംസുദ്ധീൻ പി എ, ഹാരിസ് ടി പി, ഷമീർ കടവണ്ടി, സാജൻ തുണ്ടിയിൽ, ബെന്നി വർക്കി, സന്ദീപ് സഹദേവൻ, അയ്യൂബ് കണ്ണാടി, ഹംസ, നാസർ,സത്യൻ, ഉലഹന്നാൻ, ആര്യ കെ ആർ,എന്നിവർ നേത്യത്വം നൽകി.



Leave a Reply