മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി

തരുവണ: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി. കുഞ്ഞോത്ത് നിന്നും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയൻ മുഹമ്മദ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. കെ. അസ്മത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടി കൊടിമര ജാഥ പച്ച വിരിച്ച സമ്മേളന നഗരിയായ തരുവണയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കൊടുവേരി അഹമ്മദ് മാസ്റ്റർ ഉയർത്തി. അതോടൊപ്പം തന്നെ പഞ്ചായത്തിലെ തല മുതിർന്ന എഴുപത്തി നാലു കാരണവന്മാർ എഴുപതിനാല് പതാക കൂടി ഉയർത്തിയപ്പോൾ സമ്മേളനത്തിന് ആവേശോജ്വല തുടക്കമായി. പതാക കൈമാറുന്ന ചടങ്ങിലും, പതാക ഉയർത്തുന്ന ചടങ്ങിലും മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ കടവത് മുഹമ്മദ്, പടയൻ അബ്ദുള്ള, മൊയ്‌ൻ കാസിം, പി. മുഹമ്മദ്, കേളോത് അബ്ദുള്ള, പടയൻ റഷീദ്, സി. പി. മൊയ്‌ദുഹാജി, അസീസ് കൊറോo,പഞ്ചായത്ത് നേതാക്കളായ പി. സി. ഇബ്രാഹിം ഹാജി, ആറങ്ങാടൻ മോയി, കൊച്ചി ഹമീദ്, സി. അന്ദ്രുഹാജി, മുതിര മായൻ, ടി. മൊയ്‌ദു,പി. മുഹമ്മദ്, എ. കെ. നാസർ, പി. കെ. അസീസ്,ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാർ,കൊടുവേരി അമ്മദ്,തുടങ്ങിയവർ നേതൃത്വം നൽകി.നാളെ രണ്ടു മണിക്ക് വനിതാ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കെ. അബൂബക്കർ സി. എച്. മൊയ്‌ദു സാഹിബ് നഗറിൽ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയാണ് യാണ് മണ്ഡലം റാലി. എഴേ നാലിൽ നിന്നും ആരംഭിച്ചു തരുവണ യിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ കെ. എം. ഷാജി സംസാരിക്കും.



Leave a Reply