ഉണർവ്വ് നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

പുൽപ്പള്ളി: കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഉണർവ്വ് 2023 എന്ന പേരിൽ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. പ്രതിസന്ധികളുടെ കാലത്തെ പ്രതിരോധത്തിൻ്റെ രാഷ്ട്രീയം, ആധുനിക സാങ്കേതിക വിദ്യകളുടെ കാര്യക്ഷമമായ ഉപയോഗം എന്നീ വിഷയങ്ങളിൽ അൻവർ ഹുസൈൻ, സ്റ്റാൻലി ഡേവിസ് എന്നിവർ ക്ലാസ്സുകൾ എടുത്തു. ജില്ലാ പ്രസിഡണ്ട് മോബിഷ്.പി.തോമസ് അധ്യക്ഷത വഹിച്ചു.
ക്ലാസ്സുകൾ, പേഴ്സണൽ ഇൻ്ററാക്ഷൻ, സായാഹ്ന സവാരി, ക്യാമ്പ് ഫയർ, സംഘടനാ രംഗം, അവലോകനം എന്നിങ്ങനെ വിവിധ സെക്ഷനുകൾക്ക് കെ.ടി.ഷാജി, എൻ.ജെ ഷിബു, സജി ജോൺ, വി.ആർ.ജയപ്രകാശ്, ടി.അജിത്ത്കുമാർ, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, സി എച്ച് റഫീഖ് എന്നിവർ നേതൃത്വം നൽകി. ജീവനക്കാരോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണനക്കെതിരെ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്തു മുന്നോട്ട് പോകുന്നതിന് ക്യാമ്പ് തീരുമാനമെടുത്തു. ക്യാമ്പിലെ താരമായി ലൈജു ചാക്കോയെ തെരഞ്ഞെടുത്തു.



Leave a Reply