April 2, 2023

ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ

IMG_20230213_180706.jpg
കൽപ്പറ്റ : ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതർക്ക് നിവേദനം നൽകിയതായി ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൈതക്കൽ സ്വദേശി സാലിമയ്ക്കാണ്  മാനന്തവാടി മെഡിക്കൽ കോളേജിലെ ഗൈനകോളജി വിഭാഗത്തിലെ ഡോക്ടർമാർ ചികിത്സ നിഷേധിച്ചത്.
അഞ്ച് മാസം ഗർഭിണിയായ യുവതിയുടെ മൂന്നാമത്തെ പ്രസവം ആയതിനാൽ തന്നെ മെഡിക്കൽ കോളേജിലെ ഡോക്ടർ സ്വകാര്യ പരിശീലനം നടത്തുന്ന വീട്ടിലെത്തി ചികിത്സ തേടുകയായിരുന്നു.അവിടെ നിന്നും സാലിമയെ ഡോക്ടർ മടക്കി അയച്ചു.തുടർന്ന് മെഡിക്കൽ കോളേജിൽ എത്തി  ഔട്ട് പേഷ്യന്റ് ചീട്ട് എടുത്ത് നിലവിൽ മെഡിക്കൽ കോളേജിൽ ചികിൽസിക്കുന്ന മറ്റ്‌ രണ്ട് ഡോക്ടർ മാരെയും കാണിച്ചു.  കേസ് കുഴപ്പിക്കുന്നതാണെന്നും തങ്ങൾക്ക് ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ് എന്നുമായിരുന്നു ഡോക്ടർമാരുടെ മറുപടി. തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിൽ  സാലിമ ചികിത്സ തേടി.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നും പ്രസ്തുത വിഷയങ്ങളിൽ  നിരവധിപേർ പരാതികൾ നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല 
വാർത്താ സമ്മേളനത്തിൽ സാലിമയുടെ ഭർത്താവ് ഷാനവാസ്, സാമൂഹ്യ പ്രവർത്തകരായ കബീർ മാനന്തവാടി, യു. ഇസ്ഹാഖ്, മുസ്ഥഫ പാണ്ടിക്കടവ് എന്നിവർ സംബന്ധിച്ചു.
 സാലിമയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും,മെഡിക്കൽ കോളേജ് സൂപ്രണ്ടിനും, ഡി എം ഒ ക്കും, മനുഷ്യാവകാശ കമ്മീഷനും കുടുംബാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്. ഒരു പൗരൻ എന്ന നിലയിൽ തന്റെ ഭാര്യക്ക് ലഭിക്കേണ്ട നീതി നിഷേധമാണ് ഇതെന്നും നിഷേധ നിലപാട് സ്വീകരിച്ച മൂന്നു ഡോക്ടർമാർക്ക് എതിരെയും കർശന നടപടി സ്വീകരിക്കണമെന്നും ആണ് ഇവരുടെ ആവശ്യം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *