April 18, 2024

എം.ആര്‍.എസ് സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 16 ന്

0
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷത്തെ 5-ാം ക്ലാസ്സിലേക്കും 11-ാം ക്ലാസ്സിലേക്കുമുള്ള പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നു. ഫെബ്രുവരി 16 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ സ്‌പോര്‍ട്‌സില്‍ അഭിരുചിയുള്ളതും 2022-23 അധ്യയന വര്‍ഷം 4-ാം ക്ലാസിലും 10-ാം ക്ലാസിലും പഠിക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. 5-ാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനായി പഠിച്ച സ്‌കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ (ലഭ്യമാണെങ്കില്‍) എന്നിവയും 11-ാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനായി നിലവില്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്‌കൂള്‍ മേധാവിയുടെ കത്ത്, സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി 16 ന് രാവിലെ 9 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ രക്ഷിതാവിനൊപ്പം എത്തിച്ചേരണം. സ്‌കില്‍ ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ്, സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍ നടത്തുന്നത്. ഫോണ്‍: 0471 2381601, 7012831236, 04936 203824.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *