മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച് അതാത് മാസം നല്‍കണം: ടി.സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ : മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ കാലോചിതമായി വര്‍ദ്ധിപ്പിച്ച് അതാത് മാസം കൊടുക്കണമെന്ന് അഡ്വ: ടി. സിദ്ധിഖ് എം എല്‍ എ ആവശ്യപ്പെട്ടു. സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാരുകളുടെ അവഗണനക്കെതിരെ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുക, വയോമിത്രം പദ്ധതി ഗ്രാമ പഞ്ചായത്ത് കളിലും നടപ്പിലാക്കുക, റെയില്‍വേയില്‍ നിര്‍ത്തലാക്കിയ ഇളവുകള്‍ പുന:സ്ഥാപിക്കുക, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക , നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക വരുത്താതെ നല്‍കുക, കര്‍ഷക തൊഴിലാളി ക്ഷേമനിധി കാലാവധി പൂര്‍ത്തി ആയവര്‍ക്ക് കാലതാമസം കൂടാതെ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണ്ണയില്‍ ഉന്നയിച്ചു. ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു അദ്ധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറി റ്റി .വി.രാജന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍ ജില്ലാ ഭാരവാഹികളായ കെ.ശശിധരന്‍ , റ്റി. ഒ പൗലോസ്, റ്റി സി. പത്രോസ്, ഇ.മുരളീധരന്‍ , പി.സി. ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കെ.ഇ. രത്‌നമ്മ , കെ.പി രാമകൃഷ്ണന്‍ , ആര്‍ ബേബി ദാമോദരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Leave a Reply