രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്കുവെടിവച്ചു പിടികൂടി

കുട്ടം: കുടക് കുട്ടത്ത് രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്കുവെടിവച്ചു പിടികൂടി. 10 വയസ് തോന്നിക്കുന്ന കടുവയെ വിദഗ്ധ പരിശോധനയ്ക്കായി മൈസുരു കൂര്‍ഗള്ളിയിലേക്കു മാറ്റും. ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ച രാവിലെയുമായി ചേതന്‍, രാജു എന്നിവരെ കടുവ ആക്രമിച്ചു കൊന്നിരുന്നു.കര്‍ണ്ണാടക കുട്ടം ചൂരിക്കാട് കാപ്പി എസ്റ്റേറ്റില്‍ 24 മണിക്കൂറിന്റെ ഇടവേളയില്‍ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയുമായിരുന്നു കടുവ കൊന്നത്. ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശിയായ മധുവിന്റെയും, വീണ കുമാരിയുടേയും മകന്‍ ചേതന്‍ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ചേതനേയും, പിതാവ് മധുവിനേയും കടുവ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ചേതന്‍ മരിക്കുകയും മധു നിസാര പരിക്കോടെ രക്ഷപ്പെടുകയും ചെയ്തു.സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നുരുന്നു.



Leave a Reply