കൂലി ചോദിച്ചു : കിട്ടിയത് അടി

അമ്പലവയൽ :പണിയെടുത്തതിന്റെ കൂലി ചോദിച്ചതിന് ഗോത്രവര്‍ഗ്ഗ മധ്യവയസ്‌കനെ മര്‍ദ്ദിച്ചതായി പരാതി.മര്‍ദ്ദനം ഏറ്റത് അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബു എന്ന ചൊറിയന്.മുഖത്ത് ചവിട്ടേറ്റ ബാബുവിന്റെ താടിയെല്ല് പൊട്ടി.മര്‍ദ്ദിച്ച ശേഷം തള്ളിയിട്ടപ്പോളാണ് ബാബുവിന്റെ താടിയെല്ല് പൊട്ടിയതാണെന്നാണ് പോലീസിന്‍ ലഭിച്ച പ്രഥമിക വിവരം.
അമ്പലവയല്‍ മഞ്ഞപ്പാറയില്‍ സ്വകര്യ വ്യക്തിയുടെ വീട്ടില്‍ പണിക്ക് പോയ നീര്‍ച്ചാല്‍ കോളനിയില്‍ ഗോത്ര വര്‍ഗ വിഭാഗത്തില്‍ പെട്ട ബാബുവിനാണ് മര്‍ദ്ധനമേറ്റത്. മുഖത്ത് ചവിട്ടേറ്റ് താടിയെല്ല് തകര്‍ന്ന ബാബു ആദ്യം എസ് ടി പ്രമോട്ടര്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് വിദഗ്ധചികിത്സയ്ക്കായി
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുരുമുളക് പറിച്ചതിന് കൂലിയായി 700 രൂപ ചോദിച്ചതിനാണ് മര്‍ദ്ധിച്ചതെന്ന് ബാബു വീട്ടുകാരോടും സമീപവാസിയോടും പറഞ്ഞിരുന്നതായി പറയുന്നു. മര്‍ദ്ധനത്തില്‍ അവശനായ ബാബുവിനെ സമീപവാസി അറിയിച്ചതിനെ തുടര്‍ന്ന് പ്രമോട്ടര്‍മാര്‍ എത്തി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എക്‌സറേയും സിടി സ്‌കാനും എടുത്തശേഷം താടിയെല്ലിന് പൊട്ടലുള്ളതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികില്‍സ തേടിയത്.മര്‍ദ്ദിച്ച ശേഷം തള്ളിയിട്ടപ്പോളാണ് ബാബുവിന്റെ താടിയെല്ല് പൊട്ടിയതാണെന്നാണ് പോലീസിന്‍ ലഭിച്ച പ്രഥമിക വിവരം എസ് സി എസ് ടി വകുപ്പുകള്‍ പ്രകാരവും 325-ാം വകുപ്പനുസരിച്ചും അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നാണ് സൂചന.എസ് സി എസ് ടി വകുപ്പുകള്‍ പ്രകാരവും 325-ാം വകുപ്പനുസരിച്ചും അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.



Leave a Reply