വൃക്ക ദാനം ചെയ്ത മണികണ്ഠനെ അഭിനന്ദച്ച് മന്ത്രി വീണാ ജോർജ്

പുൽപ്പള്ളി : അപരിചിതയായ യുവതിക്ക് തന്‍റെ വൃക്കകളിലൊന്ന് ദാനം ചെയ്ത വയനാട് ചീയമ്പം മാതമംഗലത്ത് മണികണ്ഠനെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചത് .
പത്ത് ദിവസം മുൻപാണ് മണികണ്ഠന്‍ വൃക്കദാനം ചെയ്തത്. ഡിവൈഎഫ്‌ഐ നടത്തിയ അവയവദാന കാമ്പയിന്‍റെ ഭാഗമായി 2014ല്‍ അവയവദാനത്തിന് മണികണ്ഠന്‍ സമ്മതപത്രം നല്‍കിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മാസങ്ങള്‍ക്ക് മുമ്പ് വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണോയെന്ന അന്വേഷണത്തോട് തയ്യാറാണെന്ന് മണികണ്ഠന്‍ പ്രതികരിച്ചു. ഇരു വൃക്കകളും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ച, കോഴിക്കോട് പയ്യോളി സ്വദേശിനിയായ 37കാരിക്കാണ് വൃക്ക നല്‍കിയത് . പിന്നീട് നിയമ നടപടികളും മെഡിക്കല്‍ നടപടികളും പൂര്‍ത്തിയാക്കി ശസ്ത്രക്രിയ നടത്തി.



Leave a Reply