ബത്തേരി മിനി സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി ഐ എൻ ടി യു സി

ബത്തേരി :ഐഎൻടിയുസി സുൽത്താൻബത്തേരി റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും മിനി സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി,, പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേൽ സെസ് ഏർപ്പെടുത്തിയത് മൂലം മോട്ടോർ മേഖല തകർച്ചയുടെ വക്കിൽ ആണെന്നും,, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവുകാരണം സാധാരണക്കാർ പൊറുതിമുട്ടുകയാണെന്നും,,തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 700 രൂപ ആക്കണം എന്നും,, കെട്ടിട നിർമ്മാണ മേഖലയെ സ്തംഭിപ്പിച്ച നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റംതടയാൻ നടപടി വേണമെന്നും,, തോട്ടം തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണം എന്നും,, തയ്യൽ തൊഴിലാളി അംശാദായത്തിന് അനുപാതികമായി ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കണം എന്നും,, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും,,, ലോൺ എടുത്തിട്ടുള്ള കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ എക്സ് എംഎൽഎ സംസാരിച്ചു, ഉമ്മർ കുണ്ടാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. പിഎൻ ശിവൻ അധ്യക്ഷത വഹിച്ചു. എ പി കുര്യാക്കോസ്, സി എ ഗോപി, ശ്രീനിവാസൻ തൊവരിമല, ജിനി തോമസ്, ജിജി അലക്സ്, എ പി ഉണ്ണി, മണി പാമ്പനാൽ,, സലാം മീനങ്ങാടി,, മനോജ് ഉതുപ്പാൻ, അസീസ് മാടാല,,കെ യു മാനു,, റോയ് അമ്പലവയൽ, വിജയൻ നൂൽപ്പുഴ, ബാലൻ ചുള്ളിയോട്, അബു ചീരാല്,, സി ജെ സണ്ണി, ജോയ് വടക്കനാട്,ഗഫൂർ പുളിക്കൽ,,എന്നിവർ സംസാരിച്ചു.



Leave a Reply