March 31, 2023

ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് ഓഫീസ് മാര്‍ച്ച് നടത്തി

IMG_20230215_180153.jpg
കൽപ്പറ്റ : ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് ഓഫീസ് മാര്‍ച്ച് നടത്തി. സി ഐ ടി യൂ ജില്ലാ സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഹരീഷ് ബാബു അധ്യക്ഷനായി.
അനധികൃത വയറിംഗ് തടയുക. അനധികൃത വയറിംഗ് തടയുന്നതിനുള്ള ജില്ലാതല സമിതികള്‍ ഉടന്‍ രൂപീകരിക്കുക,ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് രൂപീകരണത്തില്‍അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം പ്രാതിനിധ്വം നല്‍കുക, സി ക്ലാസ് കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ 2 വയര്‍മാന്‍മാരെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീരുമാനം പുനഃസ്ഥാപിക്കുക. സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിക്കല്‍ പ്രവര്‍ത്തി ഏറ്റെടുക്കുന്നത് നിയമം മൂലം തടയുക, ഇലക്ട്രിക്കല്‍ ലൈസന്‍സുകള്‍ സമയബന്ധിതമായി പതുക്കി നല്‍ക്കുക. ലൈസന്‍സ് പുതുക്കല്‍ ഓണ്‍ലൈനിലാക്കുക,വൈദ്യുതി മേഖല പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക തുടങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.സംഘടനയുടെ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *