പതാകദിനം ആചരിച്ചു

മാനന്തവാടി: ഫെബ്രുവരി 22 ന് സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ചു നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. മാനന്തവാടി ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പില്‍ ജില്ലാ സെക്രട്ടറി വി.കെ തുളസിദാസ് പതാക ഉയര്‍ത്തി. ഏരിയ പ്രസിഡന്റ് കെ പി ശ്രീധരന്‍, ട്രഷറര്‍ കെ എം അബ്ദുള്‍ സലിം, എ.വി.മാത്യു മാസ്റ്റര്‍, പി.അബ്ദുള്‍ മുത്തലിബ്, കെ പൗലോസ്, ജോസഫ് എന്നിവര്‍ പങ്കെടുത്തു.



Leave a Reply