ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണല്‍ പ്രോജക്ടിലെ 41 അങ്കണവാടികളില്‍ പാത്രങ്ങള്‍, കിച്ചന്‍ സ്റ്റാന്റ്, പ്രീ-സ്‌കൂള്‍ കിറ്റ്, ബേബി ഫ്രണ്ട്‌ലി ടേബിള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 1 ന് ഉച്ചയ്ക്ക് 12 നകം ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണല്‍, പീച്ചംകോട്, തരുവണ പി.ഒ, മാനന്തവാടി 670645 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04935 240754.
*താത്കാലിക ഡ്രൈവര്‍ നിയമനം*
വാളാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ച ആംബുലന്‍സില്‍ താത്കാലിക ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 24 ന് രാവിലെ 11.30 ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത: ഏഴാം ക്ലാസ്, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി ജനറല്‍ 35, സംവരണവിഭാഗം 38 വരെ. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി രാവിലെ 11 ന് ഹാജരാകണം.



Leave a Reply